ഇനി യൂട്യൂബിലൂടെ ഗെയിം കളിക്കാം ; പുതിയ അപ്ഡേഷൻ ഒരുങ്ങുന്നു

ആൻഡ്രോയിഡ്, ഐഒഎസ്, വെബ് പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം യൂട്യൂബ് അതിൻ്റെ “പ്ലേഏബിൾസ് ” ഫീച്ചർ വികസിപ്പിക്കുന്നു. കഴിഞ്ഞ വർഷം ആരംഭിച്ച പ്രാരംഭ പരീക്ഷണ ഘട്ടത്തെ തുടർന്നാണ് ഫീച്ചർ വികസിപ്പിക്കാൻ ഒരുങ്ങുന്നത്. യൂട്യൂബിൽ ഉപയോക്താക്കൾക്ക് ഗെയിം ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. യൂട്യൂബിലൂടെ ലൈറ്റ് വെയിറ്റ് ഗെയിമുകൾ ആളുകൾക്ക് ആസ്വദിക്കാനുള്ള പ്ലാറ്റ്‌ഫോമിൻ്റെ പുതിയ ഓഫറാണ് യൂട്യൂബ്പ്ലേഏബിൾസ് . 

ഈ ഗെയിമുകൾ യൂട്യൂബ് മൊബൈൽ ആപ്പുകളിലും ഡെസ്ക്ടോപ്പ് വെബ് പതിപ്പിലും ആക്സസ് ചെയ്യാവുന്നതാണ്. ഇതിനായി അധിക ഡൗൺലോഡുകളോ ഇൻസ്റ്റാളേഷനുകളോ ആവശ്യമില്ല. യൂട്യൂബ് കൂടുതൽ ആകർഷകമാക്കാനാണ് ഇത്തരത്തിലൊരു അപ്ഡേഷന് കൊണ്ടുവരുന്നതെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്.

നിലവിൽ 75-ലധികം ഗെയിമുകൾ യൂട്യൂബ് പ്ലേഏബിൾസിൽ യൂട്യൂബ് വാഗ്ദാനം ചെയ്യുന്നു. ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട ഗേമുകളായ “ആംഗ്രി ബേർഡ്സ് ഷോഡൗൺ,” “കട്ട് ദി റോപ്പ്”, “ട്രിവിയ ക്രാക്ക്” തുടങ്ങിയ ഗെയിമുകളൊക്കെ ഈ പ്ലാറ്റ് ഫോമിൽ ലഭ്യമാണ്. ഗെയിമുകളെ ആക്ഷൻ, സ്‌പോർട്‌സ്, ബ്രെയിൻ & പസിൽ, ആർക്കേഡ്, ആർപിജി & സ്ട്രാറ്റജി, ബോർഡ് & കാർഡ്, ട്രിവിയ & വേഡ്, സിമുലേഷൻ എന്നിങ്ങനെ തരം തിരിച്ചാണ് കാണാൻ സാധിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*