
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. 2022നെ അപേക്ഷിച്ച് നാല് മടങ്ങ് കേസുകളാണ് 2023ൽ രജിസ്റ്റർ ചെയ്തത്. ഓൺലൈൻ വഴിയുള്ള കബളിപ്പിക്കൽ കേസുകളാണ് കൂടുതലും. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് കണക്ക് പുറത്തുവിട്ടത്.
2022-23 കാലഘട്ടത്തിൽ ആകെ കേസുകള് 840 ആയിരുന്നു. ഇതിൽ തന്നെ ഓൺ ലൈൻ ചതി കേസുകൾ 320 ഉം, ഗൗരവ സ്വഭാവമുള്ള സോഷ്യൽ മീഡിയ ദുരുപയോഗം – 145 ഉം, ബാങ്ക് അകൗണ്ട്. ഈ മെയിൽ ഹാക്കിംഗ്- 3 കേസുകളുമായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ 2023-24 കാലഘട്ടത്തിൽ കേസുകളുടെ എണ്ണം 3382 ആയി ഉയർന്നു. ഇതിൽ തന്നെ ഓൺ ലൈൻ ചതി കേസുകൾ 2772 ഉം, ഗൗരവ സ്വഭാവമുള്ള സോഷ്യൽ മീഡിയ ദുരുപയോഗം – 266 ഉം, ബാങ്ക് അകൗണ്ട്.
ഇ-മെയിൽ ഹാക്കിംഗ് – 72 കേസുകളായി ഉയർന്നു. 2024 ൽ ഏപ്രിൽ മാസം മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നാല് മാസത്തെ ഈ കണക്കിൽ തന്നെ സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനയാണ്. നാല് മാസത്തിൽ തന്നെ ആകെ കേസുകൾ 1369 ആണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ തന്നെ ഓൺ ലൈൻ ചതി കേസുകൾ 1101 ഉം, ഗൗരവ സ്വഭാവമുള്ള സോഷ്യൽ മീഡിയ ദുരുപയോഗം 158 ഉം, ബാങ്ക് അകൗണ്ട്. ഇ-മെയിൽ ഹാക്കിംഗ് – 56 കേസുകളും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.2018 ൽ ആകെ 239 കേസുകളായിരുന്നതാണ് 2023 ലെത്തിയപ്പോൾ 3382 ആയി ഉയർന്നത്. അഞ്ച് വർഷത്തിൽ ആകെ കേസുകളുടെ എണ്ണം 14 മടങ്ങാണ് വർദ്ധിച്ചത്.
Be the first to comment