കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം പത്തുകോടി: നേട്ടം ആറര വര്‍ഷത്തിനുള്ളില്‍

കൊച്ചി: കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ചതുമുതൽ യാത്ര ചെയ്തത്. 2017 ജൂൺ 19 നാണ് കൊച്ചി മെട്രോ യാത്ര തുടങ്ങിയത്. 2023 ഡിസംബർ 29 വരെ യാത്ര ചെയ്തവരുടെ കണക്കാണിത്. ആറര വർഷത്തിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത്.

സർവ്വീസ് ആരംഭിച്ച് അഞ്ച് വർഷത്തോളം പ്രവർത്തച്ചെലവുകൾ വരുമാനത്തിൽ നിന്നുതന്നെ നിറവേറ്റാൻ കെഎംആർഎല്ലിനു സാധിച്ചു. ദൈനംദിന യാത്രകൾക്കായി കൊച്ചിയിൽ ഏറെപ്പേരും ആശ്രയിക്കുന്നത് കൊച്ചിമെട്രോ തന്നെയാണ്.

2021 ഡിസംബർ 21 നാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനകം 2022 ജൂലൈ 14 ന് യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിട്ടിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാല് കോടിയാളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. 2023-ൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായത്. നിർമാണം പൂർത്തിയായി തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് കൂടി സർവ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഒരുലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ.

Be the first to comment

Leave a Reply

Your email address will not be published.


*