തിരുവനന്തപുരം കഠിനംകുളം വെട്ടുതുറയിൽ കോൺവെന്റിൽ കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപൂർ സ്വദേശിനി അന്നപൂരണിനെയാണ്(27) കോൺവെന്റിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഇന്ന് രാവിലെ നടന്ന പ്രാർത്ഥനയ്ക്ക് യുവതി എത്തിയിരുന്നില്ല. തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് യുവതിയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി.
മഹാരാഷ്ട്രയിലെ വൈദിക സേനവത്തിന് ശേഷം ഒരു മാസം മുൻപാണ് യുവതി കോൺവെന്റിൽ തിരിച്ചെത്തുന്നത്. മുറിയില്‍നിന്ന് അന്നപൂരണി എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തനിക്ക് കന്യാസ്ത്രീയാകാന്‍ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. അന്നപൂരണിയുടേത് ആത്മഹത്യയാണെന്നാണ് പ്രഥമിക പരിശോധനയിൽ വ്യക്തമാകുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
ഏകദേശം ഒരു വര്‍ഷം മുന്‍പാണ് അന്നപൂരണി കോണ്‍വെൻ്റിലെത്തിയതെന്നാണ് സൂചനകൾ. പഠനത്തിൻ്റെ ഭാഗമായി മഹാരാഷ്ട്രയിൽ സാമുഹ്യസേവനത്തിലായിരുന്നു അവർ. അതിനുശേഷം കഴിഞ്ഞ മാസമാണ് ഇവര്‍ കോണ്‍വെൻ്റില്‍ മടങ്ങിയെത്തിയത്. കോൺവെൻ്റിൽ മടങ്ങിയെത്തിയതിനു പിന്നാലെ അവർ നിരാശയായിരുന്നു എന്നും സൂചനകൾ പുറത്തു വരുന്നുണ്ട്. കൂടുതൽ സമയവും മുറിയടച്ച് ഇരിക്കുകയായിരുന്നു അന്നപൂരണിയുടെ പതിവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
Be the first to comment