നഴ്സിംഗ് പ്രവേശന പ്രതിസന്ധി ഒഴിയുന്നു ; ജിഎസ്ടി വേണ്ടെന്ന നിലപാടിൽ എത്തിച്ചേർന്നെന്ന് നഴ്സിംഗ് കോളേജ് അസോസിയേഷൻ

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജിഎസ്ടി വേണ്ടെന്ന നിലപാടിൽ ആരോഗ്യ മന്ത്രിയും ആരോഗ്യവകുപ്പും എത്തിച്ചേർന്നെന്ന് നഴ്സിംഗ് കോളേജ് അസോസിയേഷൻ. ജിഎസ്ടി ഒഴിവാക്കാനുള്ള തീരുമാനം ആരോഗ്യ വകുപ്പിന് ഒറ്റയ്ക്ക് എടുക്കാൻ ആകില്ല. ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കും. മന്ത്രിയുടെ പ്രതികരണം അനുകൂലമെന്ന് നഴ്സിംഗ് കോളേജ് അസോസിയേഷൻ അറിയിച്ചു. ഈ മാസം 24ന് നഴ്സിംഗ് കൗൺസിൽ ചേരും. നഴ്സിംഗ് കൗൺസിൽ യോഗത്തിന് ശേഷം 28ന് നഴ്സിംഗ് മാനേജ്മെൻറ് അസോസിയേഷൻ യോഗം ചേരും. ആ യോഗത്തിലായിരിക്കും അന്തിമ തീരുമാനം.

കോളേജുകൾക്ക് നൽകിയിരുന്ന അംഗീകാരം റദ്ദാക്കില്ല. ഏകജാലക പ്രവേശന സംവിധാനവുമായി സഹകരിക്കുമെന്ന് നഴ്സിംഗ് അസോസിയേഷൻ സൂചന നൽകിയിട്ടുണ്ട്. അനുകൂല നിലപാടാണ് മന്ത്രി സ്വീകരിച്ചത് എന്ന് അസോസിയേഷൻ പറഞ്ഞു. ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇതിന് ശേഷം നിലപാട് അറിയിക്കാം എന്ന് ആരോഗ്യമന്ത്രി പറഞ്ഞുവെന്നും ഇവർ വ്യക്തമാക്കി. കഴിഞ്ഞ വർഷം അംഗീകാരം ഉണ്ടായ എല്ലാ കോളേജുകളും അഫിലിയേഷൻ നൽകാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ചർച്ച നടത്തിയതിനുശേഷം നിലപാട് അറിയിക്കാമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

 ആരോഗ്യമന്ത്രിക്ക് ഒറ്റയ്ക്ക് നിലപാട് എടുക്കാൻ കഴിയാത്തതുകൊണ്ട് മറ്റു വകുപ്പുകളും ആയി ആലോചിച്ച ശേഷം മറുപടി പറയാമെന്ന് അറിയിച്ചുവെന്ന് സ്വകാര്യ നഴ്സിംഗ് മാനേജ്മെൻറ് അസോസിയേഷൻ ഭാരവാഹി അയിര ശശി അറിയിച്ചു. ജിഎസ്ടി വേണ്ട എന്ന് തന്നെയാണ് ആരോഗ്യവകുപ്പിന്റെയും നിലപാടെന്ന് മന്ത്രി അറിയിച്ചു. ബോണ്ട് നൽകിയാലെ അംഗീകാരം നൽകുകയുള്ളൂ എന്ന തീരുമാനം മാറ്റി. നഴ്സിംഗ് കോളേജുകൾക്ക് അഫിലിയേഷൻ നൽകുന്നതുമായുള്ള കാര്യത്തിൽ 24 -ആം തീയതി തീരുമാനം ഉണ്ടാകും. ഇന്നത്തെ ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയിലെ നിലപാടുകൾ സ്വാഗതം ചെയ്യുന്നുവെന്നും അയിര ശശി പറഞ്ഞു.

 നഴ്സിംഗ് കൗൺസിൽ യോഗത്തിന് ശേഷം 28ന് നഴ്സിംഗ് മാനേജ്മെൻറ് അസോസിയേഷൻ യോഗം ചേരും. ബോണ്ട് നൽകിയാലെ അംഗീകാരം നൽകുമെന്ന തീരുമാനം മാറ്റിയിട്ടുണ്ട്. തലവരിപ്പണം വാങ്ങിയെന്ന പരാതി ലഭിച്ചാൽ കർശന നടപടിയായിരിക്കും. ഏകജാലക പ്രവേശനം സംബന്ധിച്ച് തത്വത്തിൽ ധാരണയായിട്ടുണ്ട്. സർക്കാർ – മാനേജ്മെൻറ് സീറ്റുകളുടെ കാര്യത്തിലും ധാരണയായിയെന്ന് അയിര ശശി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*