പച്ചക്കറികളിലും പോഷക നഷ്ടം; ഇരുമ്പും വിറ്റാമിനുകളുമടക്കം കുറയുന്നതായി കണ്ടെത്തല്‍

കണ്ണിന് കാരറ്റ്, എല്ലുകളുടെ ബലത്തിന് വെണ്ടയ്ക്ക , കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഇലക്കറികള്‍ തുടങ്ങി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അവയവങ്ങളുടെ ആരോഗ്യത്തിനും പല ഭക്ഷണങ്ങള്‍ ആരോഗ്യ വിദഗ്ദര്‍ നിര്‍ദേശിക്കാറുണ്ട്. ഓരോ പച്ചക്കറികളിലും അടങ്ങിയിട്ടുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവിനെ മുന്‍നിര്‍ത്തിയായിരുന്നു ഇത്തരത്തിലുള്ള വര്‍ഗീകരണം. ചെറിയ രീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ വന്നാല്‍ കാലങ്ങളായി അനുവര്‍ത്തിച്ചു പോരുന്ന രീതിയില്‍ ചില ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിച്ചും ചിലത് ഒഴിവാക്കിയും നാം സ്വയം ചികിത്സകരുമാകുന്നുണ്ട്.

എന്നാല്‍ ഈ രീതി ഒഴിവാക്കേണ്ട സമയം അവസാനിച്ചിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പച്ചക്കറികളിലൂടെ നമുക്ക് ലഭിക്കുമെന്ന് നാം കരുതുന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവില്‍ കാര്യമായ വ്യത്യാസങ്ങള്‍ വന്നിരിക്കുകയാണ്. പണ്ടത്തെ പോലെ ആ ഭക്ഷണം കഴിച്ചാല്‍ ആ വിറ്റാമിന്‍ ലഭിക്കുമെന്ന സ്ഥിതി മാറിയെന്ന് സാരം.

പോഷകങ്ങള്‍ കുറയുന്നതിന്റെ കാരണം സമീപകാലത്ത് വന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. അതിലൊന്ന് അന്തരീക്ഷത്തില്‍ വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവാണ്. 2018ലെ പഠനത്തില്‍ ഉയര്‍ന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉള്ള സ്ഥലത്ത് വിളയുന്ന അരിയിലെ പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക് എന്നിവയുടെ അളവ് കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും പോഷകങ്ങള്‍ കുറയാൻ കാരണമാകുന്നു. കാലാവസ്ഥയുടെ ഈ പ്രതിസന്ധികള്‍ മറികടന്ന് പച്ചക്കറികളിലെ പോഷകങ്ങള്‍ നിലനിര്‍ത്താനുള്ള സാങ്കേതിക വിദ്യയും നിലവിലുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*