തടി കൂടുമെന്ന പേടി വേണ്ട; ആരോഗ്യ ഗുണങ്ങൾ നിരവധി, പതിവാക്കാം ഗീ കോഫി

പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത് ഒരു കാപ്പി കുടിച്ചുകൊണ്ടായിരിക്കും. പ്രത്യേകിച്ച് തണുപ്പുകാലങ്ങളിൽ. ഊർജത്തോടെയും ഉന്മേഷത്തോടെയുമിരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒന്നാണ് കാപ്പി. കട്ടൻ കാപ്പി കുടിക്കാനാണ് മിക്കവർക്കും കൂടുതൽ ഇഷ്ട്ടം. എന്നാൽ ഇനി മുതൽ ദിവസവും കുടിക്കുന്ന കാപ്പിയിലേക്ക് കുറച്ച് നെയ് കൂടി ചേർക്കാം. കേൾക്കുമ്പോൾ ചിലർക്കെങ്കിലും ആശ്ചര്യമൊക്കെ തോന്നിയേക്കാം. എന്നാൽ നെയ്യ് ഒഴിച്ച കാപ്പി കുടിക്കുമെന്ന് മാത്രമല്ല ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുകയും ചെയ്യുന്നു.

ആരോഗ്യകരമായ കൊഴുപ്പുകൾ കൊണ്ട് സമ്പന്നമായ നെയ്യ് ഭക്ഷണപാനീയങ്ങളുടെ പോഷകമൂല്യം വർധിപ്പിക്കാൻ സഹായിക്കുന്നു. സെലിബ്രറ്റികൾക്കിടയിൽ വളരെയധികം ജനപ്രീതിയുള്ള ഒന്നാണ് നെയ്യൊഴിച്ച കാപ്പി അഥവാ ഗീ കോഫി. ഇത് ബട്ടർ കോഫിയെന്നും ബുള്ളറ്റ് കോഫിയെന്നുമൊക്കെ അറിയപ്പെടുന്നു. ശരീര ഭാരം കുറയ്ക്കാനും ദഹനം എളുപ്പമാക്കാനുമൊക്കെ ഗീ കോഫി കുടിക്കുന്നത് നല്ലതാണെന്നാണ് ന്യൂട്രിഷ്യനിസ്റ്റുകളുടെ അഭിപ്രായം. എന്നാൽ ഗീ കോഫീ എങ്ങനെയാണ് തയ്യാറാക്കുക ? ഗുണങ്ങൾ എന്തൊക്കെ ? അറിയാം.

1.ഗീ കോഫി (നെയ്യ് കാപ്പി) ഉണ്ടാക്കുന്നത് എങ്ങനെ?

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഗീ കോഫി. ആദ്യം കാപ്പി നന്നായി തിളപ്പിക്കുക. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്‌പൂൺ നെയ്യ് ചേർത്ത് കുറച്ച് നേരം ഇളക്കുക. പഞ്ചസാര ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.അതേസമയം ദിവസവും രാവിലെ വെറുംവയറ്റിൽ ഗീ കോഫീ കുടിക്കുന്നതിന്റെ ഗുണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

2.ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

കൊഴുപ്പുള്ള ആഹാരങ്ങൾ കഴിച്ചാൽ തടി വർധിക്കുമെന്നാണ് പൊതുവെയുള്ള സംസാരം. എന്നാൽ നെയ്യിൽ ഒമേഗ 3,6,9 എന്നീ ശരീരത്തിന് ആവശ്യമായ കൊഴുപ്പുകളാണ് അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിലെ ചീത്ത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

3.ദഹനം എളുപ്പമാക്കുന്നു

ഗീ കോഫി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വെറും വയറ്റിൽ കാപ്പി കുടിക്കുന്നതിലൂടെ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് കരണമാകാറുണ്ട്. എന്നാൽ നെയ്യിൽ അടങ്ങിയിരിക്കുന്ന നല്ല കൊഴുപ്പുകൾ ദഹന പ്രക്രിയയെ എളുപ്പമാക്കുന്നു. കൂടാതെ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഇത് സഹായിക്കുന്നു.

4.അസിഡിറ്റി തടയുന്നു

ചായ, കാപ്പി എന്നിവ കുടിക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാകാൻ കാരണമാകാറുണ്ട്. അതിനാൽ രാവിലെ കുടിക്കുന്ന ചായയും കാപ്പിയും ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. എന്നാൽ കട്ടൻ കാപ്പിയിൽ നെയ്യ് ചേർത്ത് കഴിക്കുന്നത് അസിഡിറ്റി ഇല്ലാതാക്കാൻ സഹായിക്കും.

5.ഊർജം വർദ്ധിപ്പിക്കുന്നു

ഗീ കോഫി കുടിക്കുന്നതിലൂടെ കൂടുതൽ നേരം ഊർജ്ജം നിലനിർത്താൻ കഴിയും. നെയ്യിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിൻ എന്നിവയാണ് ശരീരത്തിന് ഊർജം നൽകാൻ സഹായിക്കുന്നത്. വെറും വയറ്റിൽ ഒരു കപ്പ് ഗീ കോഫീ കുടിക്കുന്നതിലൂടെ ഒരു ദിസവം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ നിങ്ങളെ സഹായിക്കുന്നു.

6.സന്ധികളിലെ ആരോഗ്യം നിലനിർത്തുന്നു

നെയ്യ് സന്ധികളിലെ ആരോഗ്യം നിലനിർത്താൻ വളരെയധികം സഹായിക്കുന്നു. ഇത് കാൽമുട്ടിൽ ഉണ്ടാക്കുന്ന വീക്കം കുറക്കാനും സഹായിക്കുന്നു.

7.ചർമ്മത്തിന് തിളക്കം നൽകുന്നു

ചർമത്തിന് സാധാരണ തിളക്കം നിലനിർത്താൻ ഗീ കോഫീ സഹായിക്കുന്നു. ഇത് ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുഖത്തെ ചുളിവിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. പ്രായാധിക്യമായ ചർമ പ്രശ്‌നത്തെ കുറയ്ക്കാനും ഗീ കോഫീ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*