അതിരമ്പുഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി അധികൃതർ; വില്പനയ്ക്കായി വെച്ചിരിക്കുന്ന കോഴികൾക്കിടയിൽ ചത്തകോഴി: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ പഞ്ചായത്ത് ജനപ്രതിനിധികളും ആരോഗ്യ വിഭാഗം അധികൃതരും അതിരമ്പുഴ ചന്തക്കുളത്തിനു സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ കണ്ടെത്തി.

ഒരു കോഴിക്കടയിൽ ചത്തകോഴിയെ വരെ, വില്പനയ്ക്കായി വെച്ചിരിക്കുന്ന കോഴികൾക്കിടയിൽ കണ്ടെത്തി. വളരെ വൃത്തിഹീനമായ നിലയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യങ്ങളും  മറ്റും സമീപത്തെ തോട്ടിലേക്കും കുളത്തിലേക്കും തള്ളുന്നതായും ശ്രദ്ധയിൽപെട്ടു. പഞ്ചായത്ത് അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലമാണ് വ്യാപാര സ്ഥാപനങ്ങൾ ഇത്രെയും വൃത്തിഹീനമായി പ്രവർത്തിക്കുന്നത്.  പലവിധത്തിലുള്ള പകർച്ചവ്യാധികളും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതരും ആരോഗ്യ ഉദ്യോഗസ്ഥരും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപെടുന്നു. 

ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ നിലയിലും പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*