
ജമ്മു കാശ്മീരിൽ ഒമർ അബ്ദുള്ളയെ നാഷണൽ കോൺഫറൻസിന്റെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ശ്രീ നാഗറിലെ നവ ഇ സുബഹിൽ ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് അദ്ദേഹത്തെ നേതാവായി ഔപചാരികമായി തെരഞ്ഞെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏഴിൽ നാല് സ്വതന്ത്ര എംഎൽഎമാരും ഒമർ അബ്ദുള്ളക്ക് പിന്തുണ പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള യോഗം ഐക്യകണ്ഠമായി അംഗീകരിച്ചു. സഖ്യകക്ഷികളുമായി ചേരുന്ന യോഗത്തിനുശേഷം മാത്രമേ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ളയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
അതേസമയം, 90 അംഗ നിയമസഭയിൽ പാർട്ടിക്ക് 46 എംഎൽഎമാരുടെ പിന്തുണയായി. ഉപ മുഖ്യമന്ത്രിപദവിക്കു സമ്മർദ്ധം ചെലുത്താനുള്ള കോൺഗ്രസ് നീക്കത്തിനു ഇതോടെ മങ്ങലേറ്റിരിക്കുകയാണ്. എന്നാൽ ലഫ്. ഗവർണർ നാമനിർദേശംചെയ്യുന്ന 5 പേർ കൂടി ചേരുമ്പോൾ കേവല ഭൂരിപക്ഷം 48 ആയി ഉയരും.
Be the first to comment