ഒമർ ലുലുവിന്റെ ‘നല്ല സമയം’; കേസ് റദ്ദാക്കി ഹൈക്കോടതി

ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയ്‌ക്കെതിരെ എക്‌സൈസ് എടുത്ത കേസ് റദ്ദാക്കി കേരള ഹൈക്കോടതി. ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസ് മാർച്ച് 20ന് പ്രഖ്യാപിക്കുനെന്നും അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാട്ടിയാണ് നല്ല സമയത്തിന് എക്‌സൈസ് വകുപ്പ് കേസെടുത്തത്. 

‘നല്ല സമയം’ സിനിമക്ക് എതിരെ കോഴിക്കോട് എക്‌സൈസ് കമ്മീഷ്ണർ എടുത്ത കേസ് ഇന്ന് റദ്ദാക്കി വിധി വന്നു,കേരള ഹൈകോടതിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇന്നതെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യൻമാർക്കും ഉണ്ട് എന്ന് ഞാൻ കരുതുന്നു,പ്രതിസന്ധി ഘട്ടത്തിൽ എന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി’ ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. 

കഴിഞ്ഞ വർഷം ഡിസംബറിലാണ് നല്ല സമയത്തിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തത്. സിനിമയുടെ റിലീസിന് പിന്നാലെയായിരുന്നു ഇത്. ശേഷം 2023 ജനുവരി രണ്ടിന് ചിത്രം പിൻവലിക്കുകയും ചെയ്തിരുന്നു. ട്രെയ്‌ലറിനെതിരെ നിരവധി പരാതികൾ ലഭിച്ചുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. കേരള അബ്കാരി നിയമത്തിലെ 55-ാം ചട്ടപ്രകാരമാണ് കേസെടുത്തിരുന്നത്. 

 

 

Be the first to comment

Leave a Reply

Your email address will not be published.


*