ഒമിക്രോൺ പുതിയ വകഭേദം ദില്ലിയിൽ സ്ഥിരീകരിച്ചു; മാസ്ക്ക് നിർബന്ധം

ദില്ലി: രാജ്യതലസ്ഥാനത്ത് ഒമിക്രോണിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ജാഗ്രത വർധിപ്പിച്ചു. ദില്ലിയിൽ ഒരാൾക്കാണ് തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദമായ ബി എ – 2.75 സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ദില്ലിയിൽ നിയന്ത്രണം ശക്തമാക്കുകയാണ്.

ആദ്യ പടിയായി ദില്ലിയിൽ മാസ്ക് ധരിക്കുന്നത് വീണ്ടും കർശനമാക്കി. പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് ദില്ലി സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നു. അടച്ചിട്ട സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമല്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 18 ശതമാനമാണ് ദില്ലിയിൽ പോസിറ്റിവിറ്റി നിരക്ക്.

Be the first to comment

Leave a Reply

Your email address will not be published.


*