
അതിരമ്പുഴ: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് അതിരമ്പുഴ കുടുംബശ്രീ സിഡിഎസ് ജൻഡർ റിസോഴ്സ് സെന്റർ പോഷകാഹാര പ്രദർശനം നടത്തി. അതിരമ്പുഴ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച പ്രദർശന മേളയിൽ 200 ൽ പരം സമൃദ്ധമായ വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജിതടത്തിൽ മേള ഉദ്ഘാടനം ചെയ്തു. ഐ സി ഡി എസ് സൂപ്പർവൈസർ അഞ്ജു ക്ലാസ് എടുത്തു. സിഡിഎസ് ചെയർപേഴ്സൺ ഷെബീന നിസാർ സ്വാഗതം പറഞ്ഞു. ജില്ല പ്രോഗ്രാം മാനേജർ ഉഷാ ദേവി മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ മെമ്പർ സെക്രട്ടറി രമ്യ സൈമൺ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫസീന സുധീർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് ജോസഫ്. വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് , വാർഡ് മെമ്പർമാരായ ബേബിനാസ് അജാസ്, അമുദ റോയി,ജോസ് അമ്പലക്കുളം, ഷിമി, അശ്വതി, രജിത, കെ റ്റി ജെയിംസ്. കമ്മ്യൂണിറ്റി കൗൺസിലർ പുഷ്പ വിജയകുമാർ, ബ്ലോക്ക് കോഓർഡിനേറ്റർ റിഷ, സി ഡി എസ് അംഗങ്ങളായ ശ്രീവിജയ, സൗമ്യ, ആനി ജോസഫ്, ലതാ രാജൻ, കുമാരി തങ്കച്ചൻ എന്നിവർ പങ്കെടുത്തു.
മേളയിൽ പോഷക മൂല്യമുള്ള ഭക്ഷണ വസ്തുക്കളുടെ നിരീക്ഷണവും, പരിശോധനയും നടത്തി.
Be the first to comment