സെൻ നദിയിലെ ഒളിംപിക്സ് ആവേശത്തോടൊപ്പം നീന്തി ഗൂഗിൾ ഡൂഡിലും

പാരിസ് : പാരിസിലെ സെൻ നദിയിലെ ഒളിംപിക്സ് ആവേശത്തോടൊപ്പം നീന്തി ഗൂഗിളും. ഒളിംപിക്സ് ഉദ്‌ഘാടന ദിവസത്തിൽ ആനിമേറ്റഡ് കഥാപാത്രങ്ങള്‍ നദിയിലൂടെ ഒഴുകുന്നതായുള്ള ഡൂഡിലാണ് ഗൂഗിള്‍ സെർച്ച് എൻജിൻ അവതരിപ്പിച്ചത്. പാരിസ് ഒളിംപിക്സ് ഗെയിംസിനെ നിര്‍വചിക്കുന്ന തരത്തിലാണ് ഗൂഗിള്‍ ഡൂഡിലിന്റെ രൂപകല്പന.

സെന്‍ നദിയുടെ കിഴക്കന്‍ ഭാഗമായ ഓസ്ട്രലിറ്റ്‌സ് പാലത്തിന് സമീപത്തുനിന്ന് താരങ്ങളെ നദിയിലൂടെ നൗ​ക​ക​ളി​ലായി ഉദ്ഘാടന വേദിയിലെത്തിക്കാനാണ് പദ്ധതി. സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി അ​ര​ങ്ങേ​റു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഫ്ര​ഞ്ച് സംസ്കാരവും പുതിയ കാലത്തിൻ്റെ നവഭാവുകത്വവും നിറഞ്ഞു നിൽക്കും. 10,500 അ​ത്‍ല​റ്റു​ക​ൾ നൂ​റോ​ളം നൗ​ക​ക​ളി​ലാ​ണ് അ​ണിനി​ര​ക്കു​ക.

ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് രാ​ത്രി 11 മ​ണി​ക്കാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​വു​ക. പ​ഴ​യ പാ​ല​ങ്ങ​ൾ​ക്ക​ടി​യി​ലൂ​ടെ​യും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കും അ​രി​കി​ലൂ​ടെ​യുള്ള നദിയിലൂടെ നൗ​ക​കൾ പല വർണ്ണങ്ങളിലും കൊടികളിലും നീന്തി നീങ്ങുന്നത് മനോഹര കാഴ്ചയാകും സമ്മാനിക്കുക. സെന്‍ നദിയിലൂടെ മത്സരാർത്ഥികളെ വഹിച്ചുകൊണ്ടുള്ള യാത്രയാണ് ഗൂഗിള്‍ ഡൂഡിലില്‍ ആനിമേഷന്‍ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അത്‌ലറ്റുകളായിട്ടാണ് ആനിമേറ്റഡ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവ സെന്‍ നദിയിലൂടെ ഒഴുകുന്നതാണ് ചിത്രം. ഡൂഡിലില്‍ ക്ലിക്ക് ചെയ്യുന്നതോടെ നേരിട്ട് പാരിസ് ഒളിംപിക്സ് സംബന്ധിച്ച വിവരങ്ങളിലേക്ക് ഗൂഗിൾ ഡൂഡിലെത്തിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*