അതിരമ്പുഴ: കേരള സർക്കാർ കൃഷിവകുപ്പിലൂടെ നടപ്പാക്കുന്ന ഓണക്കാല കർഷക ചന്ത അതിരമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു. അതിരമ്പുഴ കൃഷി ഓഫീസർ ഡോ.ഐറിൻ എലിസബത്ത് ജോൺ ആദ്യ വിൽപന നടത്തി. മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് സെകട്ടറി എബി ജേക്കബ് ഏറ്റുവാങ്ങി.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ഫോർട്ടി കോർപ്പ്, വി എഫ് പി സി കെ എന്നിവയുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന കർഷക ചന്ത ആഗസ്റ്റ് 28ന് സമാപിക്കും. അതിരമ്പുഴ ചന്തക്കവലയ്ക്കു സമീപമാണ് കർഷക ചന്ത ഒരുക്കിയിരിക്കുന്നത്.
Be the first to comment