സ്പയിൻ ഇഞ്ചുവെർഡ് പേഴ്സൺസ് വെൽഫെർ അസോസിയേഷന്റെ അഭിമുഖ്യത്തിൽ ഓണസംഗമം നടത്തി

അതിരമ്പുഴ :സ്പയിൻ ഇഞ്ചുവെർഡ് പേഴ്സൺസ് വെൽഫെർ അസോസിയേഷന്റെ അഭിമുഖ്യത്തിൽ ഓണസംഗമം നടത്തി,അതിരമ്പുഴ സെന്റ് അലോഷ്യസ് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ഉത്ഘാടനം ചെയ്‌തു.

ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കുര്യൻ, പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ്, ജോണി ചെറിയാൻ കണ്ടാരപ്പള്ളി, ബോസ് ഇടുക്കുതറ, പാലിയേറ്റീവ് ആർ എം ഒ ഡോ. ആശാ പി നായർ, ജൂലിയൻ പി റ്റി, പ്രസിഡന്റ്‌ ജോസ് കെ വി ,സെക്രട്ടറി ബോബി ജെയിംസ് ,അഗസ്റ്റിൻ പി ഡി എന്നിവർ പ്രസംഗിച്ചു. അംഗങ്ങൾക്ക് ധനസഹായവും മരുന്നുകളും കൂടാതെ ഓണ കിറ്റ്, ഓണകൊടി എന്നിവയും വിതരണം ചെയ്‌തു.തുടർന്ന് ബോധ വൽക്കരണ ക്ലാസ്സ് നടത്തി.

Be the first to comment

Leave a Reply

Your email address will not be published.


*