ജില്ലയിലെ സ്വകാര്യ ലാബ് ഉടമകൾക്കും ടെക്നീഷൻമാർക്കുമായുള്ള ഏകദിന പരിശീലന പരിപാടി ജൂൺ 23 ന്

കോട്ടയം: ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി, ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, സ്വകാര്യ ലാബ് ഉടമകൾക്കും ടെക്നീഷന്മാർക്കും വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി ജൂൺ 23 ന് നടക്കും. ചികിത്സ ഏകീകരണത്തിന്റെ ഭാഗമായി  ജില്ലയിലെ ലാബ് ഉടമകളുടേയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും (ആരോഗ്യം) സംയുക്താഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

പാരാമെഡിക്കൽ രജിസ്ട്രേഷനെ സംബന്ധിച്ചുള്ള ക്ലാസ്സും പരിപാടിയിൽ നടക്കും. കോട്ടയം ജോയിസ് റെസിഡൻസിയിൽ 23ന് രാവിലെ 10ന്  പരിശീലന പരിപാടി ആരംഭിക്കും. കോട്ടയം ഡിഎംഒ ഡോ.എൻ പ്രിയ ആമുഖപ്രസംഗം നടത്തും.കമ്മ്യൂണിക്കബിൾ ഡിസീസ് എന്ന വിഷയത്തിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ.സി ജെ സിത്താരയും ലബോറട്ടറി സർവ്വീലൻസ് അൻഡ് മോണിറ്ററിംഗ് എന്ന വിഷയത്തിൻ കോട്ടയം മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ശ്രീകുമാരി പി കെ യും ക്ലാസ്സുകൾ നയിക്കും.പാരാമെഡിക്കൽ രജിസ്ട്രേഷനെ സംബന്ധിച്ച് ഡെപ്യൂട്ടി ഡിഎംഒ ഡോ. പി എൻ വിദ്യാധരനും പൊതുജനാരോഗ്യം എന്ന വിഷയത്തിൽ ടെക്നിയ്ക്കൽ അസിസ്റ്റൻ്റ് ഇ കെ ഗോപാലനും ക്ലാസ്സുകൾ നയിക്കും.

പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യന്നതിന്  6282088939 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

Be the first to comment

Leave a Reply

Your email address will not be published.


*