ഏറ്റുമാനൂർ വെമ്പള്ളിയിൽ തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ഏറ്റുമാനൂർ:  എംസി റോഡിൽ വെമ്പള്ളി തെക്കേ കവലയിൽ തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടിത്താനം റേഷൻകടപ്പടിയിൽ തട്ടുകട നടത്തുന്ന വെമ്പള്ളി കുതിരവട്ടത്ത് മാത്യു ജോസഫ് (റെജി കുതിരവട്ടത്ത് – 59) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.

ഒപ്പമുണ്ടായിരുന്ന കളത്തൂർ സ്വദേശി സാജനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9.30നായിരുന്നു അപകടം. കുറവിലങ്ങാടു ഭാഗത്തുനിന്നും പട്ടിത്താനം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും എതിരെ വന്ന തടിലോറിയുമാണ് കൂട്ടിയിടിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*