കോട്ടയം പൊന്‍കുന്നത്ത് കുറുക്കന്‍റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

കോട്ടയം പൊന്‍കുന്നത്ത് കുറുക്കന്‍റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. കാവാലിമാക്കല്‍ സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് ആക്രമണമുണ്ടായത്.

കുറുക്കനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. കാലില്‍ പിടികൂടിയ കുറുക്കനില്‍ നിന്ന് കുതറിയോടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശരീരത്തിന്‍റെ പലഭാഗത്തായി സാരമായി പരിക്കേറ്റിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*