പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ഒരു പ്രതി കൂടി പിടിയിൽ

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ഒരു പ്രതി കൂടി പിടിയിൽ.  കോളേജിൽനിന്ന് ആദ്യ ഘട്ടത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ആസിഫ് ഖാനെ കൊല്ലത്തുനിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു.  ഇതോടെ കേസിൽ പോലീസ് പിടിയിലായ പ്രതികളുടെ എണ്ണം പത്തായി. ആകെ 18 പ്രതികളുള്ള കേസിൽ ബാക്കി എട്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസം അമൽ ഇഹ്‌സാൻ, അരുൺ കെ എന്നീ പ്രതികൾ കൽപ്പറ്റ ഡി വൈ എസ് പി ഓഫിസിൽ എത്തി കീഴടങ്ങിയിരുന്നു.  മൂന്നാമതൊരാൾ കൂടി കസ്റ്റഡിയിലുണ്ടെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെയാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടത്.  വ്യാഴാഴ്ച കീഴടങ്ങിയവരിൽ അരുൺ എസ് എഫ് ഐയുടെ കോളേജ് യൂണിറ്റ് പ്രസിഡന്റാണ്‌.

എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ എസ് എഫ് ഐ വൈത്തിരി ഏരിയാകമ്മിറ്റി മുൻ അംഗമാണ്ആത്‌മഹത്യയ്ക്ക് പ്രേരിപ്പിക്കുക, റാഗിങ്, തടഞ്ഞുവയ്ക്കുക, ആക്രമിക്കുക ഉൾപ്പെടെയുള്ള നിരവധിയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*