ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടങ്ങളിലൊന്ന് അവസാനിച്ചു

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടങ്ങളിലൊന്ന് അവസാനിച്ചു. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തെ ഐപിഎല്ലിലെ എൽ ക്ലാസിക്കോ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ഈ സീസണിൽ ഇനിയൊരു എൽ ക്ലാസിക്കോ മത്സരം ഉണ്ടാകില്ല.

ഐപിഎല്ലിൽ ഓരോ ടീമും പരസ്പരം രണ്ട് തവണ ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരക്രമങ്ങൾ നിശ്ചയിച്ചിരുന്നത്. എന്നാൽ 2022ൽ ഐപിഎല്ലിൽ 10 ടീമുകളായി ഉയർന്നു. ഇതോടെ ഹോം ആൻഡ് എവേ രീതിയിലുള്ള മത്സരങ്ങൾക്ക് മാറ്റം വന്നു. അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ​ഗ്രൂപ്പിലാണ് ടീമുകളുടെ മത്സരങ്ങൾ പുരോഗമിക്കുക.

ഒരു ​ഗ്രൂപ്പിലുള്ള ടീമുകൾക്ക് പരസ്പരം രണ്ട് തവണ മത്സരങ്ങൾ ഉണ്ടാകും. എന്നാൽ എതിർ ​ഗ്രൂപ്പിലുള്ള അഞ്ച് ടീമുകളിൽ ഒരാളുമായി മാത്രമെ രണ്ട് മത്സരങ്ങൾ ഉണ്ടാകു. മറ്റ് നാല് ടീമുകളുമായി ഓരോ മത്സരങ്ങൾ ഉണ്ടാകും. ഉദാഹരണത്തിന് ചെന്നൈ സൂപ്പർ കിം​ഗ്സിന് സ്വന്തം ​ഗ്രൂപ്പിലുള്ള സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ്, പഞ്ചാബ് കിം​ഗ്സ്, ​ഗുജറാത്ത് ടൈറ്റൻസ് എന്നിവരുമായി രണ്ട് മത്സരങ്ങൾ വീതമുണ്ട്.

എതിർ ​ഗ്രൂപ്പിലുള്ള മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ് എന്നിവരുമായി ഓരോ മത്സരങ്ങളുണ്ട്. എന്നാൽ ലഖ്നൗവുമായി രണ്ട് മത്സരങ്ങളും ചെന്നൈക്ക് ഉണ്ട്. അത് സീസണിൽ ചെന്നൈയുടെ 14 മത്സരങ്ങൾ പൂർത്തിയാകാനാണ്.

ഐപിഎൽ ​ഗ്രൂപ്പ് എ: മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്നൗ സൂപ്പർ ജയന്റ്സ്.

ഐപിഎൽ ​ഗ്രൂപ്പ് ബി: ചെന്നൈ സൂപ്പർ കിം​ഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ്, പഞ്ചാബ് കിം​ഗ്സ്, ​ഗുജറാത്ത് ടൈറ്റൻസ്.

Be the first to comment

Leave a Reply

Your email address will not be published.


*