കോട്ടയത്ത് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി; കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയ 21കാരന്‍ ഒഴുക്കില്‍പ്പെട്ടു

കോട്ടയം: വിമലഗിരി പള്ളിക്ക് സമീപം എലിപുലിക്കാട്ട് കടവിൽ കുളിക്കാനിറങ്ങിയ യുവാക്കളിൽ ഒരാളെ കാണാതായി. മൂന്ന് യുവാക്കളാണ് കുളിക്കാനിറങ്ങിയത്. കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി ജോയേൽ വില്യംസിനായി (21) അഗ്നിരക്ഷാസേന തിരച്ചിൽ ആരംഭിച്ചു.

കോട്ടയത്ത് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണ് ജോയേൽ വില്യംസ്. രണ്ടു യുവാക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കുളി കഴിഞ്ഞ് കയറിയ ശേഷം ജോയേൽ വില്യംസ് വീണ്ടും വെള്ളത്തിൽ ഇറങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈസമയത്ത് യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു. മണിക്കൂറുകളായി അഗ്നിരക്ഷാസേന തിരച്ചിൽ നടത്തി വരികയാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*