ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 13 സീരീസില്‍ വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ എന്നി ഫോണുകളാണ് വിപണിയില്‍ എത്തുന്നത്.
12 ജിബി റാമും 256 ജിബി വരെ ഇന്റേണല്‍ സ്‌റ്റോറേജുമുള്ള വണ്‍ പ്ലസ് 13ന്റെ ബേസ് മോഡലിന് 69,999 രൂപയാണ് വില വരിക. 16 ജിബി റാമും 512 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള വണ്‍ പ്ലസ് 13ന് 7000 രൂപ അധികം നല്‍കണം. അതായത് 76,999 രൂപയാണ് വില. 24 ജിബി റാമും ഒരു ടിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വണ്‍പ്ലസ് 13ന്റെ മൂന്നാമത്തെ വേരിയന്റിന് 89,999 രൂപയാണ് വില. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കും. വെള്ളിയാഴ്ചയാണ് ഇതിന്റെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിക്കുക.
വണ്‍പ്ലസ് 13 ആറിന്റെ ബേസ് മോഡലിന് 43,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള വേരിയന്റിനാണ് ഈ വില. 16ജിബി റാമും 512 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള രണ്ടാമത്തെ വേരിയന്റിന് 49,999 രൂപ നല്‍കണം. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കും. ജനുവരി 13നാണ് ഇതിന്റെ വില്‍പ്പന ആരംഭിക്കുക.
വണ്‍പ്ലസ് 13
ഡൈനാമിക് 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.82-ഇഞ്ച് QHD+ LTPO 3K പാനലുമായാണ് വണ്‍പ്ലസ് 13 വരുന്നത്. 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ആണ് മറ്റൊരു പ്രത്യേകത. അഡ്രിനോ 830 GPU ഉള്ള സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. 24GB വരെ LPDDR5X റാമും 1TB വരെ UFS 4.0 സ്റ്റോറേജും ഇതില്‍ ഉള്‍പ്പെടുന്നു. 100W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയും 50W വയര്‍ലെസ് ചാര്‍ജിങ് പിന്തുണയുമുള്ള 6,000 mAh ബാറ്ററിയാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ പിന്തുണ. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഉപകരണത്തിന് IP68, IP69 റേറ്റിങ്ങുമുണ്ട്.
50MP സോണി LYT 808 പ്രൈമറി ഷൂട്ടര്‍, 3x ഒപ്റ്റിക്കല്‍ സൂം ഉള്ള 50MP സോണി LYT 600 ടെലിഫോട്ടോ കാമറ സെന്‍സര്‍, 120x ഡിജിറ്റല്‍ സൂം എന്നിവയാണ് കാമറ വിഭാഗത്തില്‍ വരുന്നത്. 50 എംപി അള്‍ട്രാ-വൈഡ് സെന്‍സറും ഇതിനുണ്ട്. സെല്‍ഫികള്‍ക്കായി, സ്മാര്‍ട്ട്ഫോണില്‍ 32 എംപി ഫ്രണ്ട് കാമറയുമുണ്ട്.
വണ്‍പ്ലസ് 13ആര്‍ ഫൈവ് ജി
120Hz റിഫ്രഷ് റേറ്റ്, 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.78 ഇഞ്ച് 1.5k എല്‍ടിപിഒ 4.1 അമോലെഡ് പാനലുമായി വണ്‍പ്ലസ് 13ആര്‍ 5ജി വരുന്നത്. കൂടാതെ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പരിരക്ഷയും ഇതിനുണ്ട്. 16 ജിബി വരെ LPDDR5x റാമും 512 ജിബി UFS 4.0 ഉം ഉള്ള സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ആണ് ഈ സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. വണ്‍പ്ലസ് 13 പോലെ, 6,000 എംഎഎച്ച് ബാറ്ററിയും 80W ഫാസ്റ്റ് ചാര്‍ജിങ്ങും ഇതിനുണ്ട്. ഉപകരണത്തിന് 4 വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകള്‍ ലഭിക്കും. പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP65 റേറ്റിങ്ങുമായാണ് ഫോണ്‍ വരുന്നത്.കാമറ വിഭാഗത്തില്‍ സ്മാര്‍ട്ട്ഫോണില്‍ 50 എംപി പ്രൈമറി ഷൂട്ടര്‍, 8 എംപി അള്‍ട്രാ-വൈഡ് സെന്‍സര്‍, 50 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കായി, 6 എംപി മുന്‍ കാമറ ലഭിക്കും.
Be the first to comment