ഐഫോണിൽ 16ൽ ഉണ്ടാകുക ഈ മാറ്റം; പുറത്തിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം

ഐഫോൺ 16 സീരീസുകൾ പുറത്തിറങ്ങാനായി ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കി. എന്താകും പുതിയ ഫോണുകളിൽ ഉണ്ടാകുന്ന മാറ്റം എന്ന ആകാംക്ഷയിലാണ് ഐഫോൺ പ്രേമികൾ. ഇപ്പോൾത്തന്നെ നിരവധി പേർ പുതിയ മോഡൽ വാങ്ങാനായി പ്ലാൻ ചെയ്യുന്നുണ്ട്. ഇതിനിടെ എന്താകും പുതിയ ഐഫോൺ സീരീസിലെ മാറ്റം എന്നതിനെ സംബന്ധിച്ച് ചില വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

അതേസമയം, ഐഫോണിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അവയുടെ വില എന്താകുമെന്ന ആകാംക്ഷയിലും കൂടിയാണ് ഐഫോൺ പ്രേമികൾ. ഐഫോൺ 16 മോഡലിന് അമേരിക്കയിൽ ഏകദേശം $799 അതായത് 67,100 രൂപയാകും വില. ഐഫോൺ 16 പ്ലസിന് $899, ഏകദേശം 75,500 രൂപയായിരിക്കും വില. ഐഫോൺ പ്രോയിന് $1,099 ( 92,300 രൂപ ) പ്രോ മാക്സിന് $1,199 ( ഏകദേശം 1,00,700) എന്നിങ്ങനെയാണ് വിലയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കയിൽ ഈ വിലയ്ക്ക് കിട്ടുമെങ്കിലും ഇന്ത്യയിലെത്തിമ്പോൾ ഇറക്കുമതി തീരുവ, നികുതി തുടങ്ങിയ നിരവധി കാരണങ്ങളാൽ വില പിന്നെയും കൂടും. ഐഫോൺ 15 പ്രൊ അടക്കമുള്ള വലിയ മോഡലുകൾപോലും 1,35,000 രൂപയ്ക്കായാണ് ഇന്ത്യയിൽ വിറ്റുപോയെന്നിരിക്കെ, 16 മോഡലുകളുടെ വില എന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

Be the first to comment

Leave a Reply

Your email address will not be published.

*