ജര്‍മ്മനിയിലെ വിദഗ്ധ ചികില്‍സക്ക് ശേഷം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി തിരിച്ചെത്തി.പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും എത്തിയത്. ലേസര്‍ ശസ്ത്രക്രിയക്കായാണ് ഉമ്മന്‍ചാണ്ടി ജര്‍മ്മനിക്ക് പോയത്.
നവംബര്‍ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. ബര്ളിനിയിലെ ചാരെറ്റി മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലായിരുന്നു ചികിത്സ. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വ്വകലാശാല ആശുപത്രികളില്‍ ഒന്നാണിത്.തൊണ്ടയിലെ അസ്വസ്ഥത മൂലം 2019ല്‍ ഉമ്മന്‍ ചാണ്ടി അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു.
Be the first to comment