കോട്ടയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മന്ന ചാരിറ്റബിൾ ട്രസ്റ്റ് ഉമ്മൻ ചാണ്ടി സ്നേഹസ്പർശമെന്ന പേരിൽ വിവിധ പരിപാടികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്ന് മന്ന ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റി മറിയാമ്മ ഉമ്മൻ അറിയിച്ചു. ജൂലൈ 18 വ്യാഴാഴ്ച കോട്ടയം ജില്ലയിൽ താമസിക്കുന്ന നിർധന കുടുംബത്തിന്റെ ബാങ്ക് ബാധ്യതകൾ മുഴുവൻ തീർത്ത് ആധാരം തിരികെ എടുത്ത് നല്കും.
ജൂലൈ 20 ശനി രാവിലെ 9.00 മണി മുതൽ ഇടുക്കി കഞ്ഞിക്കുഴി ഉമ്മൻ ചാണ്ടി കോളനിയിൽ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടും. ജൂലൈ 21 ഞായർ പത്തനാപുരം ഗാന്ധിഭവനിൽ വെച്ച് ശാന്തിഗിരി ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് രാവിലെ 10.00 മണി മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പും ഉച്ച കഴിഞ്ഞ് 2.00 മണി മുതൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവും ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. കെ മുരളിധരൻ ഉദ്ഘാടനം നിർവഹിക്കും. മത സമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും.
കോട്ടയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മന്ന ചാരിറ്റബിൾ ട്രസ്റ്റ് ഉമ്മൻ ചാണ്ടി സ്നേഹസ്പർശമെന്ന പേരിൽ വിവിധ പരിപാടികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്ന് മന്ന ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റി മറിയാമ്മ ഉമ്മൻ അറിയിച്ചു. ജൂലൈ 18 വ്യാഴാഴ്ച കോട്ടയം ജില്ലയിൽ താമസിക്കുന്ന നിർധന കുടുംബത്തിന്റെ ബാങ്ക് ബാധ്യതകൾ മുഴുവൻ തീർത്ത് ആധാരം തിരികെ എടുത്ത് നല്കും. ജൂലൈ 20 ശനി രാവിലെ 9.00 മണി മുതൽ ഇടുക്കി കഞ്ഞിക്കുഴി ഉമ്മൻ ചാണ്ടി കോളനിയിൽ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടും.
ജൂലൈ 21 ഞായർ പത്തനാപുരം ഗാന്ധിഭവനിൽ വെച്ച് ശാന്തിഗിരി ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് രാവിലെ 10.00 മണി മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പും ഉച്ച കഴിഞ്ഞ് 2.00 മണി മുതൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവും ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. കെ മുരളിധരൻ ഉദ്ഘാടനം നിർവഹിക്കും. മത സമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും.
Be the first to comment