ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർക്ക് തടവ് ശിക്ഷ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർക്ക് തടവ് ശിക്ഷ. 3 വർഷം തടവും 25,000 പിഴയുമാണ് കോടതി വിധിച്ചത്. സിപിഎം മുൻ എംഎൽഎമാർ അടക്കം 113 പ്രതികൾ ഉണ്ടായിരുന്ന കേസിൽ 110 പേരെയും കോടതി വെറുതെ വിട്ടു. 

മുൻ സിപിഎം നേതാവ് സിഒടി നസീർ, ദീപക്, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2013 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.  

കണ്ണൂർ പോലീസ് മൈതാനത്ത് സംസ്ഥാന പോലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. സോളാർ കേസുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് നടത്തിയ ഉപരോധ സമരത്തിനിടെയാണ് അക്രമം ഉണ്ടായത്.

Be the first to comment

Leave a Reply

Your email address will not be published.


*