തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. നാളെ ചാർട്ടർഡ് വിമാനത്തിൽ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ട് പോകും. വിമാനം എഐസിസി ഏർപ്പാടാക്കിയെന്നും അദ്ദേഹം അറിയിച്ചു.
ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ മികച്ച പുരോഗതിയുണ്ടെന്ന് ഇന്നലെ ഡോക്ടർമാർ അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മൻ ചാണ്ടിക്ക് ഒക്സിജൻ സഹായമില്ലാതെ തന്നെ ശ്വസിക്കാൻ കഴിയുന്നുണ്ട്. കാര്യമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തെ വസതിയിൽനിന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
Be the first to comment