ഏറ്റുമാനൂർ: കേരള രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികആചരണവും ചികിത്സ ധനസഹായ വിതരണവും ജൂലൈ 19 വെള്ളിയാഴ്ച വൈകുന്നേരം നാലിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഹാളിൽ മുൻ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും.കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് പി.വി. ജോയി പൂവം നിൽക്കുന്നതിൽ അധ്യക്ഷത വഹിക്കും.മുൻ എം.എൽ.എ. ജോസഫ് വാഴക്കൻ മുഖ്യപ്രഭാഷണം നടത്തും. ചികിത്സാ ധനസഹായ വിതരണം ഡി.സി.സി. പ്രസിഡൻറ് നാട്ടകം സുരേഷ് നിർവഹിക്കും.
യു ഡി. എഫ്. ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യു അനുസ്മരണ സന്ദേശം നൽകും.പത്രസമ്മേളനത്തിൽ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് പി.വി. ജോയി പൂവം നിൽക്കുന്നതിൽ , കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജോറോയി പൊന്നാറ്റിൽ,എറ്റുമാനൂർ നഗരസഭ പ്രഥമ ചെയർമാൻ ജെയിംസ്തോമസ് പ്ലാക്കിത്തൊട്ടിയിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് വിഷ്ണുചെമ്മുണ്ടവള്ളിയിൽ,ടി.സി. ജോൺസൺ, ജോൺ തോമസ് പൊൻമാങ്കൽ എന്നിവർ പങ്കെടുത്തു.
Be the first to comment