അവസാനമായി പുതുപ്പള്ളിയില്‍ കുഞ്ഞൂഞ്ഞെത്തി; അന്ത്യയാത്ര പറയാന്‍ ജനസാഗരം

കോട്ടയം: അക്ഷര നഗരിയിൽ ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ഉമ്മൻചാണ്ടി തന്റെ സ്വന്തം പുതുപ്പള്ളിയിലെത്തി. പ്രിയപ്പെട്ട തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളിയിലെത്തിയിരിക്കുന്നത്.

പുതുപ്പള്ളിയിലെ തറവാട്ടു വീട്ടിലേക്കാണ് വിലാപയാത്ര ആദ്യമെത്തുക. പിന്നീടു പുതുതായി നിര്‍മിക്കുന്ന വീട്ടിലേക്ക് ഭൗതികശരീരം എത്തിക്കും. ഇവിടെ പൊതുദര്‍ശനത്തിനു ശേഷം കാല്‍നടയായി പള്ളിയിലേക്കു കൊണ്ടുപോകും. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. 

Be the first to comment

Leave a Reply

Your email address will not be published.


*