കോട്ടയം: മുൻമുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻചാണ്ടിയുടെ പൊതുദർശന ചടങ്ങുകൾ നടക്കുന്നതിനാൽ കോട്ടയം നഗരത്തിലെ ഹോട്ടലുകൾ ഇന്ന് രാത്രി ഒരു മണി വരെ പ്രവർത്തിക്കും. ജൂലായ് 19 ബുധനാഴ്ച രാത്രി ഒരു മണിവരെയാണ് ഹോട്ടലുകൾ പ്രവർത്തിക്കുക.
കോട്ടയം തിരുനക്കര, കെഎസ്ആർടിസി, റെയിൽവേ സ്‌റ്റേഷൻ, ബേക്കർ ജംഗ്ഷൻ എന്നവിടങ്ങളിലെ ഹോട്ടലുകളാണ് പോലീസ് അഭ്യർത്ഥന പ്രകാരം രാത്രി ഒരു മണി വരെ തുറന്ന് പ്രവർത്തിക്കുന്നതെന്നു കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.
Be the first to comment