കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കാണാൻ തിരുനക്കര മൈതാനിയിൽ ആയിരക്കണക്കിന് പേരാണ് ഇന്നലെ മുതൽ കാത്തിരുന്നത്. വലിയ തിക്കും തിരക്കുമാണ് തിരുനക്കര മൈതാനിയിൽ അനുഭവപ്പെടുന്നത്. ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ ആളുകളെ നിയന്ത്രിക്കാൻ പൊലീസും സംഘാടകരും പാട്പെടുന്നുണ്ട്. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്കാണ് ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, രമേശ് പിഷാരടി എന്നിവരടക്കമുള്ളർ തിരുനക്കരയിലെത്തി ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും മന്ത്രിമാരും തിരുനക്കരയിലുണ്ട്. ഉമ്മൻചാണ്ടിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലെത്തും.
ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം അവസാനമായി ഒരു നോക്ക് കാണാൻ ആളുകളുടെ കുത്തൊഴുക്ക് തുടരുകയാണ്. അന്തിമോപചാരം അർപ്പിക്കാനെത്തിയ മുഴുവൻ ആളുകൾക്കും അവസരം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുദർശനം ഇനി എത്ര സമയം നീളുമെന്നതിൽ വ്യക്തതയില്ല. പൊതുദർശനത്തിന്റെ സമയം നീളുന്നതിനനുസരിച്ച് മുൻനിശ്ചയിച്ചത് പ്രകാരമുള്ള സംസ്കാരചടങ്ങുകളുടെ സമയക്രമത്തിലും മാറ്റങ്ങൾ വന്നേക്കാം.
Be the first to comment