റേഷൻ കടകളുടെ പ്രവർത്തന സമയം പ്രസിദ്ധീകരിച്ചു

2023 ജനുവരി രണ്ടുമുതൽ 31 വരെയുള്ള റേഷൻ കടകളുടെ പ്രവർത്തന സമയം പ്രസിദ്ധീകരിച്ചു.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ രണ്ടാം തീയതി മുതൽ ഏഴാം തീയതി വരെയും പതിനാറാം തീയതി മുതൽ ഇരുപത്തിയൊന്നാം തീയതി വരെയും രാവിലെ 8 മുതൽ ഒരു മണിവരെ റേഷൻ കടകൾ പ്രവർത്തിക്കും.ഒമ്പതാം തീയതി മുതൽ പതിനാലാം തീയതി വരെയും ഇരുപത്തിമൂന്നു മുതൽ ഇരുപത്തിയെട്ടു വരെയും, 30, 31 തീയതികളിലും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയും പ്രവർത്തിക്കും.

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും രാവിലെ 8 മുതൽ 1 മണിവരെയും 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 മണി വരെയും റേഷൻ കടകൾ പ്രവർത്തിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*