2022 ഏപ്രിലിൽ വിപണിയിലെത്തിയ ഓപ്പോ കെ10 5ജിയുടെ പിന്നാലെ അടുത്ത മോഡലായ ഓപ്പോ കെ11 5ജി എത്തുന്നു. ജൂലൈ 25 ന് ചൈനയിൽ പുതിയ മോഡല്‍ അവതരിപ്പിക്കും.
8 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള മീഡിയ ടെക് ഡൈമൻസിറ്റി 810 എസ്ഒസിയിൽ പ്രവർത്തിക്കാനുളള സംവിധാനങ്ങളുമായാണ് ഓപ്പോ കെ11 5ജി വരുന്നത്. 5,000mAh ബാറ്ററിയും 33W വയർഡ് സൂപ്പർ വോക് ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോഞ്ചിന് മുന്നോടിയായി, ഓപ്പോ കെ11 5ജിയുടെ വിലയും മറ്റ് സവിശേഷതകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
വരാനിരിക്കുന്ന ഓപ്പോ കെ11 5ജിയുടെ വില ഏകദേശം 22,900 രൂപ ആയിരിക്കുമെന്ന് കമ്പനിയുടെ പ്രസിഡന്റ് ബോബി ലിയു വെയ്‌ബോ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പുതിയ മോഡലിൽ ഏറ്റവും മികച്ച ക്യാമറയും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 50 മെഗാപിക്സൽ സോണി ഐഎംഎക്സ് 890 സെൻസറുമായാണ് ഫോൺ വിപണി കീഴടക്കാൻ എത്തുന്നത്. ഗ്ലേസിയർ ബ്ലൂ, മൂൺ ഷാഡോ ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് പുതിയ മോഡൽ ഉപഭോക്താക്കൾക്ക് ലഭ്യമാവുക.
അതേസമയം, 8 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള ഹോണര്‍ എക്സ് 50യുമായി മത്സരിക്കാനാണ് ഓപ്പോ കെ11 5ജി ലക്ഷ്യമിടുന്നത്. ഏകദേശം 15,900 രൂപ മുതലായിരിക്കും ഹോണര്‍ എക്സ് 50 വിപണിയിൽ എത്തുന്നത്.
Be the first to comment