എഐ സാങ്കേതിക വിദ്യകളുമായി ഓപ്പോയുടെ റെനോ 12 സീരീസ്; സവിശേഷതകളറിയാം

മൊബൈൽ പ്രേമികൾക്ക് ആവേശമായി ഓപ്പോയുടെ റെനോ 12 സീരീസ് ഫോണുകൾ. ജൂലൈ 12നാണ് റെനോ 12 5ജി യും, 5ജി പ്രോയും ഇന്ത്യൻ വിപണിയിലെത്തിയത്. 6.7 ഇഞ്ച് ഡിസ്പ്ലേ, 50-മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ, 5,000mAh ബാറ്ററി എന്നിവയ്ക്ക് പുറമെ ജനറേറ്റീവ് എ ഐയുടെ സഹായത്തോടെ ഒട്ടനവധി ഫീച്ചറുകളും ഇരു മോഡലുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജനറേറ്റീവ് എ ഐയുടെ വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ മോഡൽ വിപണിയിലെത്തിച്ചിരിക്കുന്നത്. ഫോട്ടോകൾ രസകരമായ സ്റ്റിക്കറുകളും ഇമോജികളുമാക്കി മാറ്റാനുള്ള സംവിധാനം, എഐ ബെസ്റ്റ് ഫേസ്, എഐ ഇറേസർ 2.0, എഐ സ്റ്റുഡിയോ, എഐ സമ്മറി, എഐ ക്ലിയർ ഫേസ് എന്നിവയും റെനോ സീരീസിലുണ്ട്. ബ്ലൂടൂത്തിന്റെ സഹായത്തോടെ വൺ-ടു-വൺ വോയ്‌സ് കോളുകൾ നടത്താനുള്ള ടെക്നോളജിയുമുണ്ട്. ഇത് നെറ്റ്‌വർക്ക് തടസപ്പെടുന്ന സാഹചര്യങ്ങളിൽ ഏറെ ഉപകാരപ്രദമാണ്.

റെനോ 12 സീരീസിലെ ‘എഐ ക്ലിയർ ഫെയ്‌സ്’ സംവിധാനം ഉപയോഗിച്ച് ഫോട്ടോകളുടെ ഗുണനിലവാരം വർധിപ്പിക്കാൻ സാധിക്കും. ഗ്രൂപ്പ് ഫോട്ടോകളിൽ ഒരാൾ കണ്ണടച്ചിരിക്കുകയാണെങ്കിൽ, അത് കണ്ടെത്തുകയും എഐജിസി ഉപയോഗിച്ച് പരിഹരിക്കുകയും ചെയ്യും. കൂടാതെ എഐ സ്റ്റുഡിയോ ഉപയോഗിച്ച്, ചിത്രങ്ങൾക്ക് രസകരവും ക്രിയാത്മകവുമായ മാറ്റങ്ങൾ വരുത്താനും ഏത് ഫോട്ടോയും ഡിജിറ്റൽ അവതാർ അല്ലെങ്കിൽ പ്രൊഫൈൽ ചിത്രമാക്കി മാറ്റാനുമാകും.

ഓപ്പോ റെനോ 12 5ജിയിലുള്ളത് 50 മെഗാപിക്‌സൽ സോണി ലൈറ്റ് 600 സെൻസറും ഒഐഎസുമാണുള്ളത്. വേഗത്തിലുള്ള ഫോക്കസിങ്ങിന് ഇവ സഹായിക്കും. ഒപ്പം എട്ട് മെഗാപിക്സൽ സോണി ഐഎംഎക്‌സ് 355 സെൻസറും രണ്ട് മെഗാപിക്‌സൽ മാക്രോ സെൻസറുമുണ്ട്. f/2.0 അപ്പേർച്ചറും ഓട്ടോഫോക്കസും ഉൾപ്പെടെ 32 എംപിയാണ് ഇതിന്റെ ഫ്രണ്ട് ക്യാമറ. കൂടാതെ രണ്ട് മോഡലുകളിലും എഐ സമ്മറി, എഐ റെക്കോർഡ് സമ്മറി, എഐ ക്ലിയർ വോയ്‌സ്, എഐ റൈറ്റർ, എഐ സ്പീക്ക് ഉൾപ്പടെയുള്ള എഐ ഫീച്ചറുകളും ലഭ്യമാണ്.

ആഗോള വിപണിയിൽ ഇറക്കിയ ശേഷമാണ് ഓപ്പോ, റെനോ 12 5ജി യും, 5ജി പ്രോയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ജൂലൈ 18 മുതലാണ് വില്പന ആരംഭിക്കുക. റെനോയുടെ 12 ജിബി+256ജിബി മോഡലിന് 36999 രൂപ, 12 ജിബി+512ജിബി മോഡലിന് 40999 രൂപയുമാണ് വില.

Be the first to comment

Leave a Reply

Your email address will not be published.


*