മണിപ്പൂര്‍ വിഷയത്തില്‍ നിലപാടിലുറച്ച് പ്രതിപക്ഷം, പാര്‍ലമെന്റ് ഇന്നും തടസപ്പെട്ടു

ഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും തടസപ്പെട്ടു. വിദേശകാര്യമന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷം തടസപ്പെടുത്തിയതിന് പിന്നാലെ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും അധിര്‍ രഞ്ജന്‍ ചൗധരിയെയും സംസാരിക്കാന്‍ ഭരണപക്ഷം അനുവദിച്ചില്ല. വാദപ്രതിവാദങ്ങളെ തുടര്‍ന്ന് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനാണ് പാര്‍ലമെന്റ് ഇന്ന് സാക്ഷ്യം വഹിച്ചത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ പ്രതിപക്ഷ എംപിമാര്‍ പോസ്റ്ററുകളുമായി ഇരു സഭകളുടേയും നടുത്തളത്തില്‍ പ്രതിഷേധിച്ചു. പ്രതിപക്ഷം രാജ്യസഭയില്‍ ‘ഇന്ത്യ ഇന്ത്യ’ വിളികള്‍ ശക്തമാക്കിയപ്പോള്‍ ഭരണപക്ഷം ‘മോദി മോദി’ വിളികള്‍ ഉയര്‍ത്തിയാണ് ഇതിനെ നേരിട്ടത്. ലോക്‌സഭയില്‍ പ്ലക്കാര്‍ഡുകളുമായി നടുത്തളത്തില്‍ പ്രതിഷേധിച്ച എം പി മാരെ സ്പീക്കര്‍ ഓം ബിര്‍ള ശാസിച്ചു. ഇത്തരം പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന പരാമര്‍ശം സ്പീക്കറുടെ ഭാഗത്ത് നിന്നുമുണ്ടായി.

Be the first to comment

Leave a Reply

Your email address will not be published.


*