‘പുനരധിവാസം സമഗ്രമായ ഫാമിലി പാക്കേജ് ആക്കി ചെയ്യണം; ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ട്’: വിഡി സതീശൻ

വയനാട് ഉരുൾപൊട്ടലിൽ പുനരധിവാസം സമഗ്രമായ ഫാമിലി പാക്കേജ് ആക്കി ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇനി ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം നമുക്ക് എല്ലാവർക്കും ഉണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. ആവശ്യമായ എല്ലാ പരിശോധനകളും നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെയുള്ള വാണിംഗ് സിസ്റ്റം ഉണ്ടാക്കണമെന്നും കാലാവസ്ഥ വ്യതിയാനത്തിൻ്റെ അടിസ്ഥാനത്തിൽ വേണം ഇനിയുള്ള എല്ലാ നയരൂപീകരണവുമെന്ന് വിഡി സതീശൻ പറഞ്ഞു. കെ റെയലിനെ ഉൾപ്പെടെ നമ്മൾ എതിർത്തത് ഇതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. വി മുരളീധരൻ്റെ പ്രസ്താവനയിൽ സത്യമുണ്ടെന്ന് വിഡി സതീശൻ വ്യക്തമാക്കി.

ദേശീയ ദുരന്തം എന്ന വാക്ക് ഇപ്പൊ ഉപയോഗിക്കാറില്ലെന്നും L3 വിഭാഗത്തിൽ ദുരന്തത്തെ കാണണം. വയനാട്ടിൽ L3 ലെവലിൽ ഉള്ള മഹാദുരന്തം ആണ് ഉണ്ടായതെന്ന് വിഡി സതീശൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കളിതത്തോടെയാണ് എല്ലാം ഫലപ്രദമായി നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*