
എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കാണാനാണ് അജിത് കുമാറിനെ മുഖ്യമന്ത്രി അയച്ചത്.
2023 മെയ് 20 മുതല്‍ 23വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ വച്ച് ആര്‍എസ്എസിന്റെ ക്യാംപ് നടന്നിരുന്നു. ക്യാംപില്‍ പങ്കെടുത്ത ഹൊസബലെയെ കാണാന്‍ അജിത് കുമാറിനെ മുഖ്യമന്ത്രി പറഞ്ഞയച്ചോ എന്നു വ്യക്തമാക്കണമെന്നും സതീശന്‍.
ഹയാത്ത് ഹോട്ടലില്‍ ഔദ്യോഗിക വാഹനമിട്ട ശേഷം സ്വകാര്യ കാറിലാണ് അജിത് കുമാര്‍ ഹൊസബലെയെ കാണാന്‍ പോയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ക്രമസമാധാനത്തിന്റെ ചുമതയുള്ള എഡിജിപിയെ എന്തിനാണ് മുഖ്യമന്ത്രി ആര്‍എസ്എസ് നേതാവിനെ കാണാന്‍ പറഞ്ഞുവിട്ടതെന്നു വ്യക്തമാക്കണമെന്നും സതീശന്‍.
തൃശൂര്‍ പൂരം കലക്കാന്‍ അജിത് കുമാറാണ് നേതൃത്വം നല്‍കിയതെന്നും സതീശന്‍. പോലീസുകാരെ കൊണ്ട് പൂരം കലക്കിയത് പിണറായി ആണെന്നും തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിക്കാനിയിരുന്നു ഇതെന്നും സതീശന്‍. കരിവന്നൂര്‍ ബാങ്കിലെ ക്രമക്കേട് കേസുകള്‍ ഇഡി കൂടുതല്‍ അന്വേഷിക്കാതിരിക്കാനുള്ള ഡീലായിരുന്നു തൃശൂരില്‍ നടന്നതെന്നും സതീശന്‍.
Be the first to comment