തിരുവനന്തപുരം: ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമാണെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി. രണ്ട് ദിവസം മഴ പെയ്തപ്പോൾ തലസ്ഥാനമുൾപ്പെടെ വെള്ളക്കെട്ടിലായി . ഓട വൃത്തിയാക്കിയിട്ടില്ല. ഒരു പണിയും നടന്നിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തു. എന്നിട്ടും അനങ്ങിയിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
Be the first to comment