ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്വം നൂറു ശതമാനം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്വം നൂറു ശതമാനം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്തെങ്കിലും ക്ഷീണം വന്നാല്‍ അതിന്റെ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്ന് സതീശന്‍ പറഞ്ഞു. ‘വിജയം എന്റേതു മാത്രമല്ല. കൂട്ടായ്മയുടെ വിജയമാണ്. അത്ര ഫലപ്രദമായാണ് മുഴുവന്‍ നേതാക്കളും പണിയെടുക്കുന്നത്. പക്ഷെ രാഷ്ട്രീയമാണ്, തെരഞ്ഞെടുപ്പാണ് എന്തെങ്കിലും ക്ഷീണം വന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്കായിരിക്കും, എനിക്ക് മാത്രമായിരിക്കും.’ വിഡി സതീശന്‍ പറഞ്ഞു.

ബിജെപി നേതാവ് പദ്മജ വേണുഗോപാല്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ തള്ളിക്കളയുന്നു. കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയ ആളണ് പദ്മജ. കോണ്‍ഗ്രസില്‍നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയശേഷം ബിജെപിയിലേക്ക് പോയി. എന്ത് പ്രത്യയശാസ്ത്രത്തെ കുറിച്ചാണ് അവര്‍ പറയുന്നത്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെക്കുറിച്ച് അവര്‍ ആലോചിക്കാന്‍ വരണ്ട. അതിന് ഇവിടെ സംവിധാനമുണ്ട്. കെ മുരളീധരനോട് ആലോചിക്കും. അദ്ദേഹം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ്.

പാലക്കാട് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരം. രണ്ടാം സ്ഥാനംപോലും വേണ്ടെന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ സിപിഎം തീരുമാനിച്ചു. ആളുകളെ തപ്പിതപ്പിനടന്ന് ഓരോ പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തിയെടുത്ത് ആളെ കുട്ടുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. സന്ദീപ് വാര്യര്‍ വരുമ്പോള്‍ അതേക്കുറിച്ച് ആലോചിക്കാമെന്നും സതീശന്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*