രമേശ് ചെന്നിത്തലയെ എന്‍എസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ എന്‍എസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഘപരിവാറിനെ അകത്ത് കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എന്‍എസ്എസിന്റേത്. കഴിഞ്ഞമാസം വെള്ളാപ്പള്ളി നടേശന്‍ പിണറായി വിജയന്‍ മൂന്നാമത് അധികാരത്തില്‍ എത്തുമെന്ന് പറഞ്ഞു. ഇപ്പോള്‍ 2026 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഉണ്ടാകുമെന്നുമാണ് പറഞ്ഞത്. കഴിഞ്ഞ മാസത്തെ അദ്ദേഹത്തിന്റെ അഭിപ്രായം മാറി, സംസ്ഥാനത്തുട നീളം ഇത്തരത്തില്‍ ആളുകളുടെ അഭിപ്രായം മാറുകയാണെന്നും സതീശന്‍ പറഞ്ഞു.

‘ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ ഗുണം കോണ്‍ഗ്രസിനാണ്. കേരളത്തില്‍ യുഡിഎഫിനെ തിരികെ കൊണ്ടുവരാനാണ് താന്‍ ശ്രമിക്കുന്നത്. അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഇതിന് മുന്‍പ് ശശി തരൂരിനെയും കെ മുരളീധരനെയും ഉമ്മന്‍ ചാണ്ടിയെയും എന്‍എസ്എസ് വിളിച്ചിട്ടുണ്ട്. ശിവഗിരിയിലെ സമ്മേളനത്തില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. ക്രൈസ്തവരുടെ പരിപാടികളില്‍ താന്‍ ഇന്നലെയും പങ്കെടുത്തു. ഏത് മത വിഭാഗത്തിന്റെയും ഒരു പ്രധാനപ്പെട്ട പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുക്കുമ്പോള്‍ അതിന്റെ സന്തോഷമുണ്ട്.’ സതീശന്‍ പറഞ്ഞു

കട്ടപ്പനയില്‍ നിക്ഷേപിച്ച പണം തിരികെ കൊടുക്കാതെ ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയത് സിപിഎം അധപതിച്ചതിന്റെ തെളിവാണ്. ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് സഹകരണ ബാങ്കുകള്‍ കോണ്‍ഗ്രസില്‍ നിന്ന് സിപിഎം പിടിച്ചെടുക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*