കേരളീയം, നവകേരള സദസ് പരിപാടികൾ ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ദൗര്‍ഭാഗ്യകരമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം കേരളത്തിന്റെ തനതായ പരിപാടിയാണ്. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിപാടിയല്ല നവകേരളം. നമ്മുടെ നേട്ടങ്ങൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിനെ സങ്കുചിതമായി കാണുന്നത് എന്തിനാണ്?
സംസ്ഥാനത്ത് എന്തൊക്കെ നടന്നിട്ടുണ്ട്, ഇനി നടപ്പാക്കാൻ എന്തൊക്കെ? ഇത് വിശദീകരിക്കാൻ സർക്കാറിന് മടിയില്ലല്ലോ. 41 മണ്ഡലം പ്രതിപക്ഷ എംഎൽഎമാർ ആണല്ലോ നേതൃത്വം നൽകേണ്ടത്. അത് ബഹിഷ്കരിക്കുന്നതെന്തിന്?പ്രതിപക്ഷത്തിന്റെ നിലപാട് ഇനിയെങ്കിലും ആലോചിച്ചു തിരുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് ശ്രമിക്കുന്നത്. സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങൾ ഭാവിയിലെ ഉന്നമനത്തിന് സഹായകമാകും. അതിൽ, പ്രതിപക്ഷ എം എൽ എമാരും വരണമെന്നാണ് ഞങ്ങൾ കണക്കാക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Be the first to comment