ഇന്ത്യയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ മൂന്നാമതാണ് ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ അര്‍ബുദം. അമിതമായ പുകവലിയും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിലേക്ക് നയിക്കാം. 40 വയസ്സിന് മുകളിലുള്ള പുരുഷന്മാരിലാണ് ഈ ക്യാന്‍സര്‍ കൂടുതലും കാണപ്പെടുന്നത്.
വായിലും തൊണ്ടയിലും ചുണ്ടിലും കാണപ്പെടുന്ന വ്രണങ്ങള്‍ ആണ് ഓറല്‍ ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണം. ചുണ്ടിനും വായ്ക്കകത്തും അസാധാരണമായ രീതിയില്‍ ചുവന്ന നിറം കാണുക, വായ്പ്പുണ്ണ് പോലെ വരുക തുടങ്ങിയവയൊക്കെ പരിശോധിക്കേണ്ടതാണ്.
അതുമൂലമുള്ള വായിലെ എരിച്ചിലും അസ്വസ്ഥയും, കനവും തൊണ്ടവേദനയും നിസാരമായി കാണേണ്ട.
മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നുണ്ടെങ്കിലും സൂക്ഷിക്കണം. അതുപോലെ വായില്‍ നിന്നും രക്തം കാണപ്പെടുക, പല്ലുകള്‍ കൊഴിയുക, തൊണ്ടയില്‍ എന്തോ കുടുങ്ങിയ പോലെ തോന്നുക, ശബ്ദത്തിലെ മാറ്റം, എപ്പോഴുമുള്ള ചുമ, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം ചവയ്ക്കാനുള്ള ബുദ്ധിമുട്ട്, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, താടിയെല്ലും നാവും ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്, വായിലെ മരവിപ്പ്, തുടങ്ങിയവയും ലക്ഷണങ്ങളാകാം.
Be the first to comment