
കോട്ടയം: കോട്ടയം എരുമേലിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ 2 പേർ മരിച്ചതിനെ തുടർന്ന് കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ തീരുമാനം. ജില്ലാ കളക്‌ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
പുറത്തേൽ ചാക്കോച്ചൻ (70), തോമസ് പ്ലാവിനാകുഴിയിൽ (65) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇതിനെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷം ഉണ്ടായിരുന്നു. വനം വകുപ്പിനെതിരെ കടുത്ത വിമർശനമാണ് പ്രദേശവാസികൾ ഉന്നയിച്ചത്. ഇതിന് പിന്നാലെ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ജില്ലാ കലക്‌ടർ ഉത്തരവിടുകയായിരുന്നു.
Be the first to comment