പാലക്കാട്: മണ്ണാർക്കാട് ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ച് നൽകിയില്ലെന്നാരോപിച്ച് ഹോട്ടലുടമയേയും തൊഴിലാളികളേയും മർദ്ദിച്ചുവെന്ന് പരാതി. റോഡരികിൽ കഫേ നടത്തുന്ന സൽജലി(29)നാണ് യുവാക്കളുടെ മർദനമേറ്റത്. സംഭവത്തിൽ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.
നാട്ടുകൽ സ്വദേശികളായ യൂസഫ്, ഷുക്കൂർ, ഷിഹാബ്, റാഷിദ്, ബാദുഷ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ആക്രമണത്തിൽ കടയക്ക് 50000 രൂപയുടെ നാഷനഷ്ടങ്ങൾ സംഭവിച്ചതായി പാരതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ നാട്ടുകൽ പോലീസ് സ്‌റ്റേഷൻ പരിധിയിലെ 53-ാം മൈൽ ഭാഗത്താണ് സംഭവം നടന്നത്.
രാത്രി 9.30 ഓടെ കടയിലെത്തിയ യുവാക്കൾ ഭക്ഷണം ഓർഡർ ചെയ്തു. കാറിലേക്ക് ഭക്ഷണം എത്തിച്ച് നൽകണമെന്ന് സംഘം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കടയുടമ അതിന് സമ്മതിച്ചില്ല. ഇതോടെ യുവാക്കളുടെ സംഘം സൽജലിന് നേരെ തട്ടികയറുകയും മർദ്ദിക്കുകയും ചെയ്തത്. ഇത് തടയാൻ ശ്രമിച്ച തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ആക്രമണത്തിനിടയിൽ കടയിലെ കസേരകളും മറ്റും തകർക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Be the first to comment