ഒരു കളർഫുൾ ജാതക കഥയുമായി വിനീത് ശ്രീനിവാസൻ; ‘ഒരു ജാതി ജാതകം’ റിലീസ് തീയതി പ്രഖ്യാപിച്ചു

വിനീത് ശ്രീനിവാസൻ നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ഒരു ജാതി ജാതകം’ റിലീസ് തീയതി പ്രഖ്യാപിച്ചു. ‘അരവിന്ദന്റെ അതിഥികൾ’ക്ക് ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 22-നാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിലെ പോസ്റ്ററുകൾക്കൊക്കെ മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്.

സിനിമയിലെ വിനീതിന്റെ വ്യത്യസ്ത ​ഗെറ്റപ്പും പ്രേക്ഷകരുടെ ഇടിയിൽ ശ്രദ്ധ നേടിയിരുന്നു. ‘തിര’, ‘ഗോദ’ എന്നീ സിനിമകൾക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടി ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.നിഖില വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവർ ചിത്രത്തിലുണ്ട്. ബാബു ആൻ്റണി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും ചിത്രത്തിലുണ്ട്. സംഗീതം – ഗുണസുബ്രഹ്മണ്യം, ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.

Be the first to comment

Leave a Reply

Your email address will not be published.


*