
വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം തൃപ്തികരമല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. പൂരം കലക്കിയ വിഷയം രാഷ്ട്രീയ കേരളം ചർച്ച ചെയ്യേണ്ട വിഷയമാണ്. കേരളത്തിലെ ഭരണ കക്ഷിയും പ്രതിപക്ഷവും ഒരു പോലെ ചർച്ച ചെയ്യേണ്ട വിഷയമാണ്. എം.ആർ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണം. പിവി അൻവറിന്റെ പ്രവേശനം യുഡിഎഫ് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കി നേടിയതാണോ ബിജെപി വിജയമെന്നെത് കേരളത്തിനുള്ള സംശയമാണ്.വ്യക്തമായ ഒരു ഉത്തരവും മുഖ്യമന്ത്രിയ്ക്ക് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണം പോലും ഉയർന്നു വരാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. എഡിജിപിക്കെതിരെ അന്വേഷണങ്ങളിൽ നിക്ഷ്പക്ഷമായ അന്വേഷണമാണ് വേണ്ടത്. എം.ആർ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണം എന്നാണ് യുഡിഫ് ആവശ്യം. പിവി അൻവറിൻ്റെ പ്രവേശനം യുഡിഎഫിൻ്റെ ചർച്ചയിലും ചിന്തയിലും ഇല്ലാത്ത കാര്യമാണ്. പിവി അൻവർ ഫോൺ ചോർത്തിയത് തെറ്റാണ്. പോലീസിനെതിരെ ഇത്തരം ആരോപണങ്ങൾ ഉയരാൻ പാടില്ലായിരുന്നു. ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നത് നിസ്പക്ഷമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘താനൂർ കസ്റ്റഡി കൊലപാതകം മുതൽ തന്നെ പോലീസിന്റെ വിഷയം ഞങ്ങൾ പറഞ്ഞിരുന്നു. ഇപ്പോൾ ഭരണകക്ഷി എംഎൽഎ പറയുന്നതിന് മുൻപ് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. പോലീസിനെ വെള്ള പൂശിയിട്ട് കാര്യമില്ല. അതിൽ അന്വേഷണം വേണം. യുഡിഎഫും ലീഗും പ്രക്ഷോഭം തുടരും’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Be the first to comment