തൃശൂര്‍: പി എസ് മധുസൂദനന്‍ നമ്പൂതിരിയെ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയില്‍ പി എസ് മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസ കാലയളവിലാണ് മധുസൂദനന്‍ നമ്പൂതിരി മേല്‍ശാന്തിയായി തുടരുക. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് പി എസ് മധുസൂദനന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടത്.
Be the first to comment