‘ഇന്ന് രാജ്യത്ത് ജനങ്ങളോട് ആത്മാര്‍ഥതയുള്ളത് ഇടതുപക്ഷ പ്രസ്ഥാനത്തിന് മാത്രം’; പി സരിന്‍

ഇന്ന് രാജ്യത്ത് ജനങ്ങളോട് ആത്മാര്‍ഥതയുള്ളത് ഇടതുപക്ഷ പ്രസ്ഥാനത്തിന് മാത്രമെന്ന് സിപിഐഎം നേതാവ് പി സരിന്‍. സിപിഐഎമ്മിലേക്ക് വന്നതിന് ശേഷമുള്ള ആദ്യ സമ്മേളനമാണ്. സംസ്ഥാന സമ്മേളനം ഗൗരവമുള്ള കാര്യമാണ്.

ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കുക എന്ന ദൗത്യമാണ് പ്രതിനിധികളിലൂടെ നിർവഹിക്കുന്നതെന്നും സരിൻ പറഞ്ഞു. തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ തെരെഞ്ഞെടുക്കപ്പെട്ട പ്രദേശത്തിനെയും ജനവിഭാഗത്തിനെയും മുൻനിർത്തി കാര്യങ്ങൾ അവതരിപ്പിക്കുകയാണ്. ജനങ്ങളോട് ആത്മാര്‍ഥതയുള്ളത് ഇടതുപക്ഷ പ്രസ്ഥാനത്തിന് മാത്രം. ഇടതുപക്ഷ പ്രസ്ഥാനത്തിന് മാത്രമേ ജനങ്ങളോടുള്ള കമ്മിറ്റ്മെന്റ് ഉള്ളൂ.

പഴയ പ്രസ്ഥാനം രാഷ്ട്രീയ പശ്ചാത്തലമല്ല, അതൊരു പ്രവർത്തന പശ്ചാത്തലം മാത്രമാണ്. ഒരു കൂട്ടായ്‌മ എന്തോ ചെയ്യാൻ ശ്രമിക്കുകയാണ്. അതിനെ രാഷ്ട്രീയമെന്ന് വിളിക്കാൻ സാധിക്കില്ലെന്നും സരിൻ വിമർശിച്ചു.

അതേസമയം സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എ കെ ബാലന്‍ പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.

മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കൊല്ലത്ത് സമ്മേളനം നടക്കുന്നത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള നയരേഖ അവതരിപ്പിക്കും. രക്തസാക്ഷി മണ്ഡപത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.

Be the first to comment

Leave a Reply

Your email address will not be published.


*