പാലക്കാട് ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചരണം ശക്തമാക്കി എൽഡിഎഫ്. ഇടത് സ്ഥാനാർത്ഥി ഡോ.പി സരിന്റെ റോഡ് ഷോയിൽ പങ്കെടുത്ത് നൂറു കണക്കിന് ആളുകൾ. വിക്ടോറിയ കോളജ് പരിസരത്ത് നിന്ന് തുടങ്ങി കോട്ടമൈതാനി വരെയാണ് റോഡ് ഷോ. ചെങ്കൊടിക്ക് കീഴിൽ അണിനിരക്കുന്നത് അഭിമാനമാണെന്ന് സരിൻ പ്രതികരിച്ചു.
രാഷ്ട്രീയപരമായി മെച്ചപ്പെടണമെന്നാണ് ആദരവോടുകൂടി കോൺഗ്രസിനോട് ആവശ്യപ്പെട്ടത് എന്നിട്ടും പഠിച്ചില്ലെൽ ആ രാഷ്ട്രീയ ജീർണത പാലക്കാടൻ ജനത കേരളത്തിന് മുന്നിൽ തുറന്നുകാണിക്കുമെന്ന് സരിൻ പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയത്തിന് പാലക്കാടൻ മണ്ണിൽ എത്രത്തോളം ശക്തിയുണ്ടാകുമെന്ന് ഈ റോഡ് ഷോയിലെ ജനപങ്കാളിത്തം തെളിയിക്കുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. ആത്മവിശ്വാസം പതിന്മടങ്ങ് വർധിപ്പിക്കുന്നതാണ് പ്രവർത്തകർ നൽകുന്ന വിശ്വാസ്യതയെന്ന് സരിൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് പ്രാണി പരാമർശത്തിലും സരിൻ പ്രതികരിച്ചു. കോൺഗ്രസ് കീടമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എൽഡിഎഫ് കീടനാശിനിയാണെന്നും കോൺഗ്രസ് എന്ന കീടത്തെ ഇല്ലാതാക്കുമെന്നും സരൻ രൂക്ഷ വിമർശനം ഉന്നയിച്ചു. പാലക്കാടൻ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് എങ്ങനെയാണ് കോൺഗ്രസ് എന്ന കീടത്തെ ഇല്ലാതാക്കുന്നതെന്ന് വരും ദിവസങ്ങളിൽ കാത്തിരുന്ന് കാണാമെന്ന് പി സരിൻ പറഞ്ഞു.
Be the first to comment