‘അജിത് കുമാർ മുഖ്യമന്ത്രിയുടെ പൊന്നും കട്ട, വിജിലൻസ് അന്വേഷണം ശരിയായ ദിശയിലല്ല’: പി വി അൻവർ

എം ആർ അജിത് കുമാറിനെതിരായിട്ടുള്ള വിജിലൻസ് അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്ന് പി വി അൻവർ. പൊലീസിലെ നോട്ടോറിയസ് ക്രിമിനൽ സംഘം അജിത് കുമാറിനൊപ്പം ഉണ്ട്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചതിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് ഏറ്റവും നല്ല ഓഫീസർ എം ആർ അജിത് കുമാർ ആണെന്നാണ്.

അജിത് കുമാർ മുഖ്യമന്ത്രിയുടെ പൊന്നും കട്ടയാണ്. പി.ശശിയും എം.ആർ അജിത് കുമാറും മുഖ്യമന്ത്രിയും ഒരുമിക്കുമ്പോൾ ഒരന്വേഷണവും എങ്ങുമെത്തില്ലെന്നും പി വി അൻവർ പറഞ്ഞു. എം അർ അജിത് കുമാറിനെതിരെ കൈവശം ഉണ്ടായിരുന്ന തെളിവുകൾ വിജിലൻസിന് നൽകിയിട്ടുണ്ട്. ബാക്കി തെളിവുകൾ കോടതിയിൽ നൽകും.

സാബുവിന്റെ മരണം വെറുതെ എഴുതി തള്ളേണ്ടതല്ല. സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്ന പണം കേരളത്തിൽ കൊള്ളയടിക്കപ്പെടുന്നുവെന്നും പി വി അൻവർ പറഞ്ഞു. സഹകരണ സംഘം മനുഷ്യരെ സഹായിക്കാൻ ഉണ്ടാക്കിയതാണ് സിപിഐഎം അതിനെ കുത്തകവത്ക്കരിക്കുന്നു. മനുഷ്യർക്ക് വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കടത്ത വിധം പലിശ ഈടാക്കുന്നു.

ചികിത്സക്ക് ചോദിച്ച രണ്ട് ലക്ഷം രൂപ നൽകാതെ സാബുവിനെ മരണത്തിലേക്ക് തള്ളി വിട്ടു. ജീവിക്കാൻ അനുവദിക്കില്ല എന്ന സിപിഐഎം നേതാവിന്റെ ഭീഷണി വട്ടിക്ക് പണം കൊടുത്തിരുന്ന ഗുണ്ട സംഘങ്ങളുടെ നിലവാരത്തിലെന്നും പി വി അൻവർ പറഞ്ഞു .

സാബുവിന്റെ കുടുംബത്തോടൊപ്പം എന്ന സിപിഐഎം നിലപാട് നവീൻ ബാബു വിന്റെ കുടുംബത്തോട് പറഞ്ഞത് പോലെയാണ്. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്തണം. പൊലീസിന്റെ അന്വേഷണം ശരിയായ രീതിയിൽ അല്ല. ഈ പൊലിസാണ് അന്വേഷണം നടത്തുന്നത് എങ്കിൽ കേസ് എങ്ങും എത്തില്ലെന്നും അൻവർ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*